വയനാട് ജനതയും, കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.വയനാടിനെ പ്രതിനിധീകരിക്കുക എന്നത് വളരെ അഭിമാനത്തോടെയാണ് രാഹുല്‍ ഗാന്ധി കണ്ടത്.എം പി യുടെ പ്രാദേശിക വികസന ഫണ്ടിലെ 1 2 3 % ശതമാനവും അദ്ദേഹം ഇവിടെ ചെലവഴിച്ചു.
പാര്‍ലിമെന്റിന്റെ ഇരുസഭകളിലും വയനാടിന് വേണ്ടി കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തി ‘.പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയായ വാക്കുകളായി അവശേഷിച്ചു.വെറും തുച്ഛമായ തുക മാത്രമാണ് ദുരിതബാധിതര്‍ക്ക് ധനസഹായമായി നല്‍കിയത്.മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍.മോദി വെറും നുണയനെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ധനസഹായം വാരികോരി കൊടുത്തു.’ കേന്ദ്ര സര്‍ക്കാര്‍ ധനസഹായ വിതരണത്തില്‍ വിവേചനം കാണിച്ചു.മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനാണ് ശ്രമം.വിഭജനത്തിന്റെ രാഷ്ട്രിയം ബി ജെ പി കേരളത്തിലും ആരംഭിച്ചിട്ടുണ്ട്.രാജ്യത്തെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാവിനെയാണ് വേണ്ടത്.
നരേന്ദ്ര മോദി എപ്പോഴും പൊള്ളയായ വാഗ്ദാനം നല്‍കുന്നു. വ്യാജ വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത് .രണ്ട് കോടി ജോലി രാജ്യത്തെ ചെറുപ്പകാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞു. അത് നല്‍കിട്ടുണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു.
വിദേശത്ത് നിന്ന് കള്ള പണം കൊണ്ടുവന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കുമെന്ന് പറഞ്ഞു അത് നല്‍കിട്ടുണ്ടൊ
രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു. അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചു.ജനങ്ങള്‍ക് ഇടയില്‍ വിദ്വേഷം വളര്‍ത്തി ‘നരേന്ദ്ര മോദി ഭരണത്തില്‍ സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമം വര്‍ധിച്ചു. മോദി പറയുന്നത് എല്ലാവരുടെയും കൂടെ എല്ലാവര്‍ക്കും വികസനം എന്നാണ്. എന്നാല്‍ ആര്‍ എസ് എസിന് ഒപ്പം മാത്രമാണ് മോദി സര്‍ക്കാര്‍.
മോദി സര്‍ക്കാര്‍ അവരുടെ സുഹൃത്തുക്കളായ ചില മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.രാജ്യത്തിന്റെ സമ്പത്ത് 10% വരുന്ന സമ്പന്നരുടെ കൈയില്‍. ഇതാണ് മോദിയുടെ രീതി. ഇതാണ് മോദിയുെടെ ഭരണം.രാഹുല്‍ ഗാന്ധിക്ക് നല്‍കിയ വിജയത്തിന് സമാനമായ വിജയം പ്രിയങ്ക ഗാന്ധിക്ക് നല്‍കണം.
രാജ്യത്തെ മുഴുവനുമുള്ള ജനങ്ങളുടെ അവകാശത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി പോരാടി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗ്യാരന്‍ഡി യെ കുറിച്ച് മോദി ജി തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ വാഗ്ദനം പൊള്ളയാണെന്ന പറയുന്നത്.
കോടികള്‍ ചെലവഴിച്ച് പരസ്യം നല്‍കിയാണ് മോദി ജി കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ക്ക് എതിരെ പ്രചാരണം നടത്തുന്നത്.നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങളെ കോണ്‍ഗ്രസ് നല്‍കാറുള്ളു.വോട്ട് ചോദിക്കാന്‍ വേണ്ടി മാത്രമല്ല കോണ്‍ഗ്രസ് മുന്നോട്ട് വരുന്നത് ജനക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു.