കോണ്‍ഗ്രസിന്റെ അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ കാര്‍ഗെയ്ക്ക് ഭൂരിപക്ഷ വിജയം. 6825ന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ വോട്ടുകളുടെ എണ്ണം 9385 ആയിരുന്നു. ഖാര്‍ഗെ 7897 വോട്ടുനേടിയപ്പോള്‍ ശശി തരൂരിന് ലഭിച്ചത് 1072 വോട്ടും.
ഫലം ഉറപ്പായതോടെ ഖാര്‍ഗെയ്ക്ക് ആശംസകള്‍ നേരുകയും കോണ്‍ഗ്രസിന്റെ പുനരിജ്ജീവനം ആരംഭിച്ചതായും ശശി തരൂര്‍ പറഞ്ഞു.
രണ്ടുപതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തിന്റെ പുറത്തേക്ക് അധ്യക്ഷസ്ഥാനം കൈമാറുന്നത്. സീതാറാം കേസരിയായിരുന്നു അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അലങ്കരിച്ച ഗന്ധി കുടുംബേതര വ്യക്തി.
കോണ്‍ഗ്രസ് ഇനി ഖാര്‍ഗെയുടെ കരങ്ങളിലാണെന്നും കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇനി അദ്ദേഹമാണ് കൈകൊള്ളുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.