X

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ അന്തരിച്ചു

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരണപ്പെട്ടു. അമേരിക്കയിലെ ഡേവിഡ് ബെന്നറ്റാണ് മരിച്ചത്. 57 വയസായിരുന്നു. ശസ്ത്രക്രിയയിലൂടെ ഹൃദയം മാറ്റിവച്ച ശേഷം രണ്ട് മാസമാണ് ബെന്നറ്റ് ജീവിച്ചത്. ഈ രണ്ടുമാസവും ആശുപത്രിയിലായിരുന്നു. ജനുവരി ഒമ്പതിനാണ് ശസ്ത്രക്രിയ നടന്നിരുന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ വച്ച് നടന്ന ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു.

മനുഷ്യരില്‍ മൃഗങ്ങളുടെ അവയവങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ മുന്‍പ് നടന്നിരുന്നെങ്കിലും
ഇതുപോലരു നേട്ടം ആദ്യമായിരുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയുടെ അപകട സാധ്യതയെ പറ്റി ബെന്നറ്റിനെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു. മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയില്‍ ബെന്നറ്റ് പിറകിലായിരുന്നു. ഒടുവില്‍ ഇദ്ദേഹം പന്നിയുടെ ഹൃദയം സ്വീകരിക്കുകയായിരുന്നു.

Test User: