മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ചാഴിക്കാടന്‍. കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളെന്ന് തോമസ് ചാഴിക്കാടന്‍ വിമര്‍ശിച്ചു. പാലായിലെ നവകേരള സദസിലെ ശകാരം ഉള്‍പ്പെടെ തിരിച്ചടിയായെന്ന് തോമസ് ചാഴിക്കാടന്‍ കുറ്റപ്പെടുത്തി.
സിപിഎം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതില്‍ അന്വേഷിക്കണമെന്ന് തോമസ് ചാഴിക്കാടന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കന്ന തോല്‍വിയില്‍ സിപിഐയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിലും വിമര്‍ശനം ഉയരുന്നത്. സിപിഐഎമ്മിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെകിരെ വിമര്‍ശനം
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയുള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികള്‍ പറഞ്ഞു.