കോഴിക്കോട്: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തകളിലൊന്നായിരുന്നു പാമ്പ് മനുഷ്യന്‍. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പാമ്പ് മനുഷ്യനെ കണ്ടെത്തിയെന്നായിരുന്നു പ്രചരണം. ചില സന്ദേശങ്ങളില്‍ ഇന്തോനേഷ്യയില്‍ കണ്ടെത്തിയെന്നും പറയുന്നു. മതവിരോധം നടത്തിയതിന് കിട്ടിയ ശിക്ഷയെന്നായിരുന്നു മറ്റൊരു പ്രചരണം. ചിത്രം വ്യാപകമായി വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് ഈ ചിത്രം. ഗൂഗിള്‍ നല്‍കുന്ന വിവരമനുസരിച്ച് മോര്‍ഫ് ചെയ്ത ഈ ചിത്രം ചില മതസൈറ്റുകളിലും വ്യക്തിപരമായ ബ്ലോഗുകളിലും മാത്രമാണുള്ളത്. ഇത്തരം ഒരു പാമ്പ് മനുഷ്യനെ പോസ്റ്റില്‍ പറയുന്ന സ്ഥലങ്ങളിലൊന്നും കണ്ടെത്തിയതായി സ്ഥിരീകരണമില്ല. അതേസമയം 2010 മുതല്‍ തന്നെ ഇന്റര്‍നെറ്റില്‍ ഈ ചിത്രമോ ഇതിന് സമാനമായ ചിത്രമോ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.