യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതല്‍ യുപിയില്‍ ഒരോ രണ്ടാഴ്ച കൂടുമ്പോഴും ഒരാള്‍ വീതം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്.2017 മുതല്‍ ഇദ്ദേഹം മുഖ്യമന്ത്രിയായത് മുതല്‍ 186 പേരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഇതിലേറെയും വ്യാജ ഏറ്റുമുട്ടുലുകളാണെന്നും ആരോപണമുണ്ട്.
15 ദിവസം കൂടുമ്പോള്‍ ഇത്തരം ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്.ഇതില്‍ തന്നെ കാലിന് മാത്രം വെടിയേറ്റവരുടെ എണ്ണം 5046 വരുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.യുപിയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് മീററ്റ് ജില്ലയിലാണ്. ഇവിടെ 3152 ഏറ്റുമുട്ടലില്‍ 63 പേര്‍ കൊല്ലപ്പെട്ടു.1708 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അതേസമയം ഏറ്റുമുട്ടല്‍ നടത്തിയ പൊലീസുകാര്‍ക്ക് 75000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികവും നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ അതേസമയം യോഗി സര്‍ക്കാര്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകങ്ങളാണ് ഇവയെന്ന് കൊല്ലപ്പെട്ടവരുടെ കുടംബങ്ങള്‍ ആരോപിക്കുന്നുണ്ട്.