Categories: indiaNews

മഴ മാറിനിന്നു; രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍ (വീഡിയോ)

മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് ജി20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ലോക നേതാക്കള്‍ രാജ്ഘട്ടില്‍ എത്തിയത്.

കനത്ത മഴയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റി വെക്കേണ്ടി വരുമോ എന്ന് സംശയിച്ചിരുന്നു. പിന്നീട് മഴ മാറിയതോടെ രാജ്ഘട്ടിലേക്ക് പോവുകയായിരുന്നു. ഒരു മിനിറ്റ് മൗനം ആചരിച്ചു. ലോക നേതാക്കളെ ഖാദി ഷോള്‍ അണിയിച്ചാണ് സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ജോബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

പിന്നാലെ ഉച്ചകോടി നടപടികള്‍ക്ക് വേണ്ടി ഭാരത് മണ്ഡപത്തിലേക്ക് നീങ്ങി. ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെക്ഷന്‍ ഇന്ന് നടക്കും.

webdesk11:
whatsapp
line