ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ട്രെയിന്‍ കയറാനായി ആളുകള്‍ തിക്കി തിരക്കി പോയതാണ് അപകടത്തിന് കാരണമായത്. ഞായറാഴ്ച രാവിലെ 5.56ഓടെയാണ് സംഭവമുണ്ടായത്.
ബാന്ദ്ര ടെര്മിനസിശന്റ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അപകടം നടന്നത്. 22921 ബാന്ദ്ര-ഗൊരഖ്പൂര്‍ എക്സ്പ്രസ് എത്തിയതോടെയാണ് തിരക്കുണ്ടായതെന്ന് ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ബാബ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ദീപാവലിയോട് അനുബന്ധിച്ചാണ് റെയില്‍വേ സ്റ്റേഷനില്‍ തിരക്കുണ്ടായതെന്നാണ് വിവരം.
തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്ഫോമില്‍ 50ഓളം പൊലീസുകാരുണ്ടായിരുന്നിട്ടും ഫലമുണ്ടായില്ല.