X

റെയില്‍വെ ചതിച്ചു; തിരുവനന്തപുരത്ത് യാത്രക്കാര്‍ വലഞ്ഞു

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളക്കെത്താനും തിരിച്ച് പോകാനും കഴിയാതെ യാത്രക്കാരും സിനിമാപ്രേമികളും വലഞ്ഞു. കൊച്ചുവേളിയില്‍ ട്രാക്ക് നന്നാക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസമായി പല ട്രെയിനുകളും നിര്‍ത്തലാക്കുകയോ വൈകിക്കുകയോ ചെയ്തതാണ് കാരണം. പകരം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചവര്‍ക്ക് സീറ്റ് കിട്ടുന്നുമില്ല.

ബസുകളില്‍ എല്ലാ സീറ്റുകളും റിസര്‍വ് ആയതോടെ പെട്ടെന്ന് എത്തിയവര്‍ക്ക് ദീര്‍ഘദൂരം നിന്ന് യാത്ര ചെയ്യേണ്ടി വന്നു. അന്താരാഷ്ട്ര മേള നടക്കുമ്പോള്‍ തന്നെ വലിയ വരുമാനം ലഭിക്കുന്ന സമയത്ത് ട്രെയിനുകളും ബസ്സുകളും ആവശ്യത്തിനില്ലാത്തത് ആസൂത്രണത്തിലെ പോരായ്മയായി. ട്രെയിന്‍ സ്തംഭനം മുന്‍കൂട്ടി അറിയാതെ കെ.എസ്.ആര്‍.ടി.സിയും മുന്‍കരുതലെടുത്തതുമില്ല. ഡിസംബര്‍ 9 ന് ആരംഭിച്ച ചലച്ചിത്രമേളക്ക് 13500 പേരാണ് പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരത്തിലും വന്‍ തിരക്കാണ് അനുഭപ്പെടുന്നത്.

Test User: