X

പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞ 150 പേര്‍ക്കെതിരെ കേസും 200 രൂപ പിഴയും ചുമത്തി പഞ്ചാബ് സര്‍ക്കാര്‍

പഞ്ചാബിലെ ഫിറോസ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ കേസെടുത്തു. പ്രതിഷേധം സംഘടിപ്പിച്ച കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസെടുത്തകാര്യം പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ 200 രൂപയുടെ പിഴയാണ് ചുമത്തിയത്. അതേസമയം എഫ്.ഐ.ആറില്‍ പ്രധാനമന്ത്രിയുടെ പേരില്ല. സംഭവത്തില്‍ ഫിറോസ്പൂരിലെ പൊലീസും കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു മോദിയുടെ വാഹനവ്യൂഹം ഫ്‌ളൈഓവറില്‍ വെച്ച് കര്‍ഷകര്‍ തടഞ്ഞത്. തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും 20 മിനിറ്റോളമാണ് ഫ്‌ളൈഓവറില്‍ കുടുങ്ങിയത്. ഇതിന് പിന്നാലെ പഞ്ചാബില്‍ നടത്താന്‍ കരുത്തിയിരുന്ന തെരഞ്ഞെടുപ്പ് റാലികള്‍ പ്രധാനമന്ത്രി ഉപേക്ഷിച്ചിരുന്നു.

Test User: