X
    Categories: indiaNews

പ്രതിശ്രുത വധു വരന്റെ കഴുത്തറുത്തു

ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ സമ്മതമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ കണ്ടെത്തിയ വരനെ വിളിച്ച് വരുത്തി കഴുത്തറുത്ത് യുവതി. വിശാഖപട്ടണത്തെ ചോടവാരത്താണ് സംഭവം.കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ രാമു നായിഡു എന്നയാള്‍ക്കാണ് യുവതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഒരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് യുവാവിനെ വിളിച്ച് വരുത്തിയ പ്രതിശ്രുത വധു പുഷ്പ രാമുവിന്റെ കഴുത്തറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും വിവാഹം അടുത്തമാസം നടത്താന്‍ തീരുമാനിച്ചിരുന്നു. 22കാരിയായ പുഷ്പ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചവളാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Chandrika Web: