പ്രധാനമന്ത്രിയും പേരുമാറ്റി ; ഇന്ത്യക്ക് പകരം ഭാരത്

ഇന്തോനേഷ്യൻ സന്ദർശനം പ്രമാണിച്ച് തയ്യാറാക്കിയ കത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി എന്നതിന് പകരം ഭാരതത്തിൻ്റെ പ്രധാനമന്ത്രി അഥവാ പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തി കേന്ദ്രസർക്കാർ.നേരത്തെ ജി ട്വൻറി രാഷ്ട്ര നേതാക്കൾക്കുള്ള രാഷ്ട്രപതിയുടെ വിരുന്നിലും ‘പ്രസിഡണ്ട് ഓഫ് ഇന്ത്യ’ക്ക് പകരം ‘ പ്രസിഡണ്ട് ഓഫ് ഭാരത് ‘എന്ന് രേഖപ്പെടുത്തിയിരുന്നു.

ഇതാദ്യമായാണ് ഇന്ത്യയുടെ പേര് ഔദ്യോഗിക രേഖകളിൽ ഭാരത് എന്നാക്കുന്നത്. അടുത്ത 11 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് ഇന്ത്യ എന്ന് മാറ്റി ഭാരത് എന്നാകുമെന്ന് അഭ്യൂഹം ഉണ്ട് ഇതിനിടെയാണ് ഔദ്യോഗിക രേഖകളിൽ ഭാരത് എന്ന നാമമാറ്റം .സുരക്ഷിതത്വം ഇല്ലാത്ത സർക്കാരിൻറെ ലക്ഷണമാണ് ഈ പേരുമാറ്റമെന്ന് കോൺഗ്രസ് പരിഹസിച്ചു.

webdesk14:
whatsapp
line