X

പാരസൈറ്റാമോള്‍ ഉള്‍പ്പടെ എണ്ണൂറോളം മരുന്നുകളുടെ വില വര്‍ധിക്കും

രാജ്യത്ത് ഏപ്രില്‍ മുതല്‍ പാരസൈറ്റാമോള്‍ ഉള്‍പ്പടെയുള്ള അവശ്യമരുന്നുകളുടെ വില കൂടും. എണ്ണൂറില്‍ അധികം മരുന്നുകളുടെ വില 10.7 ശതമാനമാണ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞയാഴ്ച  ഡ്രഗ് പ്രൈസിങ് അതോറിറ്റി മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് വില വര്‍ധന. ഇതോടെ പാരസെറ്റമോള്‍, അസിത്രോമൈസിന്‍ എന്നി മരുന്നുകളുടെ വില വലിയതോതില്‍ കൂടാനാണ് സാധ്യത.

Test User: