X

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചി വില; ചിക്കനും ബീഫിനും ഒരാഴ്‌ച കൂടിയത്‌ 40 രൂപ, വില വർധിപ്പിച്ച് ഹോട്ടലുകളും

സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വര്‍ധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയില്‍ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വര്‍ധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചു.

കനത്ത ചൂടില്‍ ഫാമുകളിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചെറുകിട ഫാമുകളില്‍ കോഴികളുടെ ലഭ്യത തീരെ കുറഞ്ഞു. വന്‍കിട ഫാമുകളില്‍ നിന്ന് കൂടിയ വിലക്ക് കോഴിയെത്തിച്ചാണ് വില്പന നടത്തുന്നത്.

ബീഫിന്റെ വിലയും കുത്തനെ ഉയര്‍ന്നു. തെക്കന്‍ കേരളത്തില്‍ 400 രൂപയുണ്ടായിരുന്ന ബീഫിന്റെ വില 460 ന് അടുപ്പിച്ചെത്തി.
അതേസമയം മലബാറിലും ചിക്കനും ബീഫിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. കോഴിയിറച്ചിക്ക് ഒരാഴ്ചക്കിടെ 40 രൂപ കൂടി. പോത്തിറച്ചിക്ക് 80 രൂപ വരെയാണ് കൂടിയത്. എല്ലില്ലാത്ത പോത്തിറച്ചി ലഭിക്കാന്‍ 400 രൂപ കൊടുക്കണം. നേരത്തെ 320 രൂപയായിരുന്നു. കൂടിയത് 80 രൂപ. എല്ലില്ലാത്ത മൂരിയിറച്ചിയ്ക്ക് 380 രൂപയാണ്. കന്നുകാലികള്‍ ലഭിക്കാനില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

 

webdesk13: