തിരുവനന്തപുരം: ഫെബ്രുവരി മാസത്തിലെ ആദ്യദിനം തന്നെ സ്വർണവില ഉയർന്നു. യുഎസ് ഫെഡറൽ റിസർവ് തീരുമാനത്തിന് പിന്നാലെയാണ് കേരള വിപണിയിലും സ്വർണ വില വർധിച്ചത്.
വ്യാഴാഴ്ച സ്വർണ വില പവന് 120 രൂപ വർധിച്ച് 46,520 രൂപയിലെത്തി. ഗ്രാമിന് 15 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് കേരള വിപണിയിൽ 5,815 രൂപ നൽകണം.