രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 158 രൂപ കുറച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ന്യൂഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1522.50 രൂപയായി. കൊച്ചിയില്‍ 1537.50 രൂപയാണ് പുതിയ വില. നേരത്തെ ഓഗസ്റ്റിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചത്. ജൂലൈയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് ഗാര്‍ഹിക പാചക വാതക വില കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. 14 കിലോയുടെ സിലിണ്ടറിന് 200 രൂപയാണ് കുറച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.