രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് ഉയര്‍ത്തിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നു. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരി ആരംഭത്തില്‍ വാണിജ്യ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചിരുന്നു. എന്നാല്‍ ഒരു മാസം ശേഷം 106 രൂപയും 50 പൈസയുമാണ് വര്‍ധിപ്പിച്ചത്.
- 3 years ago
Test User