റഷ്യ ആക്രമണം ശക്തമായത്തോടെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിവസവും യുക്രൈനില്‍ ആക്രമണം തുടരുന്നതിനാലാണ് സെലന്‍സ്‌കിയെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയതായത്. എന്നാല്‍ പ്രസിഡന്റ് കീവില്‍ തന്നെ ഉണ്ടെന്ന വിവരവും ലഭിക്കുന്നുണ്ട്.
റഷ്യയുടെ സൈന്യം യുക്രൈന്‍ തലസ്ഥാനത്ത് എത്തി. റഷ്യന്‍ സൈന്യം യുക്രൈനിലെത്തിയത് മൂന്ന് അതിര്‍ത്തിയിലൂടെയാണ്. ഏതു നിമിഷവും യുക്രൈന്‍ സര്‍ക്കാരിനെ പുറത്താക്കി റഷ്യയ്ക്ക് അനുകൂലമായ ഗവണ്‍മെന്റിനെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ.
അതേസമയം, യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ സൈന്യം യുക്രൈന്‍ തലസ്ഥാനത്ത് എത്തിയതിന് പിന്നാലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം മുന്‍പ് അറിയിച്ചിരുന്നു.