ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3യുടെ പ്രഗ്യാന്‍ റോവര്‍. മറ്റ് മൂലകങ്ങളുടെ അംശവും കണ്ടെത്തി. റോവറിലുളള ലേസര്‍ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് ഉപകരണത്തിലൂടെയാണ് സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.
തീവ്രമായ ലേസര്‍ പള്‍സുകള്‍ക്ക് വിധേയമാക്കി വസ്തുക്കളുടെ ഘടന വിശകലനം ചെയ്യുന്ന ഒരു ശാസ്ത്രീയ സാങ്കേതികതയാണ് ലേസര്‍ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ്. ഉയര്‍ന്ന ഊര്‍ജ്ജമുള്ള ലേസര്‍ പള്‍സ് പാറ അല്ലെങ്കില്‍ മണ്ണ് പോലെയുള്ള ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ലേസര്‍ പള്‍സ് വളരെ ചൂടുള്ള പ്ലാസ്മ സൃഷ്ടിക്കുന്നു, ഇസ്രോ പറഞ്ഞു.
ചന്ദ്രനില്‍ മാംഗനീഷ്യം, സിലിക്കണ്‍, ഓക്‌സിജന്‍, അലുമിനിയം, സള്‍ഫര്‍ , കാല്‍സ്യം , ഇരുമ്പ് , ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യമുണ്ടെന്ന് റോവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യമുണ്ടോ എന്ന് റോവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.