X

നാളെ മുതല്‍ പ്രീമിയര്‍ ലീഗിന് തുടക്കം

ലണ്ടന്‍: ഖത്തറിലെ ലോകകപ്പ് ബഹളത്തിനിടെ എല്ലാവരും യൂറോപ്യന്‍ ലീഗ് മറന്നിട്ടുണ്ട്. 29 ദിവസത്തെ മല്‍സര ദിവസങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കപ്പുമായി മടങ്ങി. മറ്റുള്ളവരെല്ലാം സ്വന്തം നാട്ടിലേക്കും ക്ലബുകളിലേക്കും മടങ്ങി. നവംബര്‍ 13 നായിരുന്നു അവസാന പ്രീമിയര്‍ ലീഗ് അങ്കം. അന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവസാന നിമിഷ ഗോളില്‍ ഫുള്‍ഹാമിനെ വീഴ്ത്തി.

നാളെ മുതല്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ പന്തുരുളാന്‍ പോവുമ്പോള്‍ ടെന്‍ഷന്‍ മുന്‍നിരക്കാര്‍ക്ക് തന്നെയാണ്. 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സനല്‍ 37 ലും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 32 ലും നില്‍ക്കുന്നു. 15 മല്‍സരങ്ങളില്‍ നിന്നായി 30 പോയിന്റ് സമ്പാദിച്ച ന്യൂകാസില്‍ യുനൈറ്റഡാണ് മൂന്നാമത്. സീസണിലെ അല്‍ഭുത സംഘമാണ് കാസില്‍. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിച്ച ഹാരി കെയിന്‍ കളിക്കുന്ന ടോട്ടനം 29 ല്‍ നാലാമതും നില്‍ക്കുന്നു ലോകകപ്പിന് മുമ്പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിലാസം കൃസ്റ്റിയാനോ റൊണാള്‍ഡോയായിരുന്നു. ലോകകപ്പിന് ശേഷം യുനൈറ്റഡ് കളിക്കാന്‍ പോവുന്നത് സി.ആറിനെ കൂടാതെയാണ.്

webdesk11: