X

ഗര്‍ഭിണിയെ കൊന്ന് കുഴിച്ചുമൂടി; 19 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഏഴുമാസം ഗര്‍ഭിണിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സോനിപത് ജില്ലയില്‍ താമസിക്കുന്ന റിതിക് എന്ന സോഹിത് പിടിയിലായത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഒക്ടോബര്‍ 21നാണ് 19കാരിയെ നംഗ്ലോയ് പ്രദേശത്തെ വസതിയില്‍ നിന്ന് സംഘം തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ കാമുകനായ സഞ്ജു എന്ന സലീം ആണ് പദ്ധതി ആസൂത്രണം ചെയ്തത്. ഗര്‍ഭിണി യായതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായിരുന്നു നീക്കം. തുടര്‍ന്ന് സുഹൃത്തുക്കളായ സോഹിത്, പങ്കജ് എന്നിവരുടെ സഹായം തേടി. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം റോഹ്തക്കിലെ മദീന വില്ലേജില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഒക്ടോബര്‍ 24 ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും സലീം, പങ്കജ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെങ്കിലും സോഹിത് ഒളിവിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോഹ്തക്കിലെ സിംഗാസന്‍ ബാങ്കെറ്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. സോഹിത് കുറ്റം സമ്മതിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സതീഷ് കുമാര്‍ പറഞ്ഞു.

webdesk17: