X

അധികാരമുപയോഗിച്ചു ആരെയും എങ്ങനെയും ഒതുക്കാമെന്ന ഭരണകൂടങ്ങളുടെ നിലപാടിനാണ് കോടതി വിധിയിലൂടെ അടിയേറ്റിരിക്കുന്നത്; പികെ കുഞ്ഞാലിക്കുട്ടി

കെ.എം.ഷാജിക്കെതിരെ എടുത്ത കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് അന്ന് തന്നെ പാര്‍ട്ടി വ്യക്തമായി ചൂണ്ടിക്കാണിച്ചതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. അത് ശരിയായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അധികാരമുപയോഗിച്ചു ആരെയും എങ്ങനെയും ഒതുക്കാമെന്ന ഭരണകൂടങ്ങളുടെ നിലപാടിനാണ് കോടതി വിധിയിലൂടെ അടിയേറ്റിരിക്കുന്നത് അദ്ദേഹം പറഞ്ഞു.കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയ പശ്ചത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സ് എഫ്.ഐ.ആര്‍ ആണ് റദ്ദാക്കിയത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കൈക്കൂലി വാങ്ങിയെന്ന രീതിയില്‍ ഉണ്ടാക്കിയ കള്ളക്കേസാണ് ഇപ്പോള്‍ റദ്ദായത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന വ്യാജ ആരോപണത്തിന്റെ പേര് പറഞ്ഞ് ഷാജിയെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നു. സി.പി.എം പ്രാദേശിക നേതാവ് ആണ് 2017ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴമ്പിലെന്നു കണ്ട് വിജിലന്‍സ് എസ്.പി നേരത്തെ പരാതി തള്ളിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വീണ്ടും വിജിലന്‍സ് അന്വേഷണം തുടങ്ങുകയായിരുന്നു. യാതൊരു തെളിവുമില്ലാത്ത രാഷ്ട്രീയമായ നീക്കമാണ് ഷാജിക്കെതിരെ ഉണ്ടായത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് എഫ്.ഐ.ആര്‍ തന്നെ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

webdesk11: