വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പ് സമയം അവസാനിച്ചു. ചേലക്കരയിലെ പല ബൂത്തുകളിലു ആറ് മണിക്ക് ശേഷവും വോട്ടര്‍മാരുടെ വലിയ നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കി. ചേലക്കരയില്‍ എഴുപത് ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. എന്നാല്‍ വയനാട്ടില്‍ 63 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയവര്‍. കഴിഞ്ഞ തവണത്തേക്കാള്‍ വയനാട്ടില്‍ പോളിങ് ശതമാനം കുറവാണ്.
വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സ്ഥാനാര്‍ഥികളായ പ്രിയങ്ക ഗാന്ധി, സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവര്‍ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചു.
ചേലക്കരയിലെ സ്ഥാനാര്‍ഥികളായ യുആര്‍ പ്രദീപ്, രമ്യ ഹരിദാസ്, കെ ബാലകൃഷ്ണന്‍ എന്നിവരും ബൂത്തുകളില്‍ എത്തിയിരുന്നു. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ 59.28 ശതമാനമാണു പോളിങ്.