ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളും മരിച്ച നിലയില്‍. ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് രാവിലെയാണ് സംഭവം.രാത്രി ജോലി കഴിഞ്ഞ് ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് ഭാര്യയും രണ്ട് മക്കളും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ നജീല (28), ടിപ്പുസുല്‍ത്താന്‍(5) മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. ഒരാള്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലും, ഒരാള്‍ ബക്കറ്റിലെ വെള്ളത്തിലും നജിലയെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.