രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
സി.പി.എം ഭൂരിപക്ഷ വർഗീയത ഇളക്കി വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിജയരാഘവന്റേത് ക്രൂരമായ പരാമർശമാണ്. ഉത്തരേന്ത്യയിൽ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തിൽ സിപിഎം പരീക്ഷിക്കുകയാണ്. വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ് ഇത്രയും വർഗീയത പറയുന്നത്. പച്ചയ്ക്കാണ് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ വിപരീത ഫലമാണ് ഉണ്ടാവുക. വയനാട്ടിലെ വോട്ടർമാരെ തള്ളിപ്പറകയാണ് വിജയരാഘവനെന്നും അദ്ദേഹം പറഞ്ഞു.