X

വേണ്ടപ്പെട്ടവര്‍ക്ക് പൊലീസ് കരുതല്‍ ആവോളം! ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും പി പി ദിവ്യക്ക് പൊലീസിന്റെ പരിരക്ഷ

ഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം നേതാവും മുൻ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റുമായ പി പി ദിവ്യക്കെതിരെ കേസെടുത്തിട്ട് ദിവസം 10 കഴിഞ്ഞുദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുംഎന്നാൽ വകുപ്പ് ചുമത്തിയ കണ്ണൂർ പോലീസ്  നിമിഷം വരെ പി പി ദിവ്യയെ കണ്ടിട്ടേ ഇല്ലപോലീസിന്റെ ന്യായീകരണമാണ് രസകരംമുൻ‌കൂർ ജാമ്യാപേക്ഷ കൊടുത്തിരിക്കുകയല്ലേഅതിൽ ഒരു തീരുമാനം വന്നിട്ട് പോരെ അറസ്റ്റ് എന്നാണ്.

കേരളം പോലീസ് അറിയാത്തത് പോലെ അഭിനയിക്കുന്ന ഒരു കാര്യമുണ്ട്യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പോലീസ് കേസെടുക്കുന്നുതിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അതിരാവിലെ പത്തനംതിട്ടയിൽ പറന്നെത്തിഒരു തീവ്രവാദിയെ പിടികൂടുന്നത് പോലെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തുമുൻ‌കൂർ ജാമ്യം പോയിട്ട് വാറന്റ് ഉണ്ടോന്ന് ചോദിക്കാനുള്ള സമയം പോലും അന്ന് പോലീസ് കൊടുത്തില്ല.

എന്നാൽ പ്രതി സ്ഥാനത് നിൽക്കുന്നവർ സിപിഎമ്മിനു വേണ്ടപ്പെട്ടവർ ആണെങ്കിൽ സുഖംഅറസ്റ്റ് ചെയ്യുന്നില്ലേ എന്ന ചോദിച്ചാൽ അറസ്റ്റോ അതെന്താ എന്ന് ചോദിക്കും കേരളത്തിലെ നിഷ്കളങ്കരായ പോലീസ് ഉദ്യോഗസ്ഥർപി പി ദിവ്യക്ക് മാത്രമല്ലബലാത്സംഗ പരാതിയിൽ സിദ്ദിഖിനും മുകേഷിനുമൊക്കെ പോലീസ്  ആനുകൂല്യം കൊടുക്കുകയും ചെയ്തിരുന്നു.

മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ കൊടുത്താലും പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഒരു തടസവും ഇല്ല എന്നതാണ് യാഥാർഥ്യംഎന്നാൽ കേരളം പോലീസ് പി പി ദിവ്യയെ എത്ര കരുതലോടെയാണ് നോക്കുന്നത് എന്നതാണ് ആശ്ചര്യകരംഇനി തലശ്ശേരി കോടതി ജാമ്യാപേക്ഷ തള്ളിയാലും ഹൈകോടതിയിലേക്കുംസുപ്രീം കോടതിയിലേക്കും പോകാനുള്ള എല്ലാ സാവകാശവും കേരളം പോലീസ് ഒരുക്കി കൊടുക്കും എന്ന കാര്യത്തിൽ തർക്കമില്ല.

webdesk13: