കത്‌വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്കെതിരെ വെറുതെ പരാതി നല്‍കിയതാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.
യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെയായിരുന്ന ആരോപണം ഉന്നയിച്ചിരുന്നത്. കത്‌വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി.കെ ഫിറോസും സി.കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍.
കത്‌വ ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുന്‍ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിക്കുകയുണ്ടായിരുന്നു. ഇതാണിപ്പോള്‍ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് വെറുതെ പരാതി നല്‍കിയതാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്.
പരാതിയില്‍ നേരത്തെ സി.കെ സുബൈര്‍, പി.കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിക്കാരനോട് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് അന്ന് തന്നെ പ്രസ്താവിച്ചിരുന്നു