ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ കാത്തുനിന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊക്കി കോട്ടക്കല്‍ പൊലീസ്. സംഭവത്തില്‍ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 19 സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.
ബുധനാഴ്ച വൈകുന്നേരം ആറരയോടെ പുത്തൂര്‍ ചിനക്കല്‍ ബൈപ്പാസ് റോഡിലെ കുറ്റിപ്പുറത്ത് കാവ് ജങഷനിലാണ് സംഭവം. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇതുവഴി കോളേജ് വിട്ട് വരുന്നതറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കൂടുകയായിരുന്നു.
രണ്ടു കാറും ആറ് ഇരുചക്രവാഹനങ്ങളു ബൈക്കുകളും പിടിച്ചെടുത്തു. വാഹനങ്ങളും പിടിച്ചെടുത്ത മൊബൈല്‍ ഫോണും കോടതിയില്‍ ഹാജരാക്കുമെന്നും ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറിയിച്ചു.