സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചത് കുറ്റമായി പരാമര്‍ശിച്ച് പൊലീസ് എഫ്.ഐ.ആര്‍

സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചത് കുറ്റമായി പരാമര്‍ശിച്ച് കേരളാ പൊലീസ് എഫ്‌ഐആര്‍. കോഴിക്കോട് നടക്കാവ് പൊലീസാണ് എസ്‌ഐഒ-സോളിഡാരിറ്റി സംഘടനകള്‍ സംയുക്തമായി നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ കേസെടുത്തത്.

police filed an FIR citing slogan against Sangh Parivar as a crimepolice filed an FIR citing slogan against Sangh Parivar as a crime

ഹരിയാനയിലെ സംഘര്‍ഷത്തിലും മഹാരാഷ്ട്ര ട്രെയിന്‍ ആക്രമണത്തിലും പ്രതിഷേധിച്ചായിരുന്നു സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന രീതിയില്‍ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ട് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയെന്ന് എഫ്‌ഐആറിലുണ്ട്.

 

webdesk11:
whatsapp
line