X

പൊലീസുകാർ മർദ്ദിച്ചു; 17കാരന് നട്ടെല്ലിന് ഗുരുതര പരിക്ക്

പൊലീസ് മര്‍ദിച്ചതായി പതിനേഴുകാരന്റെ പരാതി. നട്ടെല്ലിന് പരിക്കേറ്റ് പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപന്‍ ചികിത്സയിലാണ്. പാല സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചു എന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി.

മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാര്‍ത്ഥിപന്‍ മാധ്യമങ്ങോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് അനങ്ങാന്‍ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. എന്നാല്‍ ആരോപണം കള്ളമാണെന്ന് പാലാ പൊലീസ് വാദിക്കുന്നു. പാര്‍ത്ഥിപനെ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം.

‘മകന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എനിക്ക് ഇത് കണ്ടുനില്‍ക്കാന്‍ വയ്യ. ഇതില്‍ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാവണം. നീതി കിട്ടണം’ട’- നിഷ പറഞ്ഞു

webdesk14: