X

വിമാനത്തിന്റെ എഞ്ചിന്‍ ഉള്ളിലേക്ക് വലിച്ചെടുത്തു; അമേരിക്കയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മരിച്ചു

അമേരിക്കയിലെ ടെക്‌സാസില്‍ യാത്രവിമാനത്തിന്റെ എഞ്ചിനുള്ളില്‍ കുടുങ്ങി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം. സാന്‍ അന്റോണിയോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ലോസ് ആഞ്ചല്‍സില്‍ നിന്ന് ടെക്‌സാസിലേക്ക് വന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ എ319 എയര്‍ബസ് വിമാനത്തിന്റെ എഞ്ചിനിലാണ് ജീവനക്കാരന്‍ കുടുങ്ങിയത്.

ലാന്‍ഡ് ചെയ്ത വിമാനം അറൈവല്‍ ഗേറ്റിലേക്ക് നീങ്ങുന്നതിനിടെ വായുസമ്മര്‍ദ്ദം മൂലം ജീവനക്കാരനെ എഞ്ചിന്‍ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. ടെക്‌സാസ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന യൂണിഫൈ ഏവിയേഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവന്നിട്ടില്ല.

സമാനമായ അപകടം അമേരിക്കയില്‍ മുമ്പും നടന്നിട്ടുണ്ട്. 2022ല്‍ അലബാമയില്‍ ഒരു എയര്‍പോര്‍ട്ട് ജീവനക്കാരന്‍ വിമാനത്തിന്റെ എഞ്ചിന്‍ ഉള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ നിന്ന്, ഈ സംഭവത്തിന് യൂണിഫൈയുടെ പ്രവര്‍ത്തന പ്രക്രിയകളുമായും സുരക്ഷാ നടപടി ക്രമങ്ങളുമായും നയങ്ങളുമായും ബന്ധമില്ലെന്ന് കമ്പനി പറഞ്ഞു.

webdesk13: