ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ചു കൊണ്ട് എ എഫ് പി യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വുശു നഗരത്തിന്റെ സമീപത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നത് എന്നാണ് വിവരം. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട് എന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.