X
    Categories: indiaNews

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന ഹര്‍ജി ചെലവു സഹിതം തള്ളി

Judge holding gavel in courtroom

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചെലവു സഹിതം തള്ളി.
‘പബ്ലിക് ഇന്ററസ്റ്റി’നേക്കാള്‍ ‘പബ്ലിസിറ്റി ഇന്ററസ്റ്റാ’ണ് ഹര്‍ജിക്കു പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ.എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നടപടി.

ഹിന്ദുമതത്തി ല്‍ നിന്ന് മറ്റു മതങ്ങളിലേക്ക്, പ്രത്യേകിച്ച് ക്രിസ്ത്യന്‍ മത്തിലേക്കുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കണമെന്നും ക്രിസ്ത്യന്‍ മിഷണറിമാരെ നിരീക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2002ല്‍ തമിഴ്‌നാട് നിയമസഭ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ തന്നെ ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളതാണെന്നും ഈ സാഹചര്യത്തില്‍ മറ്റൊരു കോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

Chandrika Web: