ജയ്പുര്‍: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ അഞ്ചാം ദിവസം മരിച്ചു. രാജസ്ഥാനിലാണ് സംഭവം. വാക്‌സിന്‍ സ്വീകരിച്ച സുരേഷ് ചന്ദ്ര ശര്‍മയാണ് മരിച്ചത്.
അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയാണ് സുരേഷ് ചന്ദ്ര. രാജസ്ഥാനിലെ ചിറ്റോര്‍ഗഢ് ജില്ലയിലാണ് ഇയാളുടെ താമസം.
അതേസമയം സുരേഷ് ചന്ദ്രയുടെ മരണം വാക്‌സിന്‍ കുത്തി വച്ചതിന്റെ ഫലമായി സംഭവിച്ചതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ വൃക്കയ്ക്ക് തകരാറുകള്‍ ഉണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുണ്ടായതിന് പിന്നാലെ മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് സുരേഷ് ചന്ദ്രയുടെ മരണം.കഴിഞ്ഞ മൂന്ന് വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലുള്ള വ്യക്തിയാണ് സുരേഷ് ചന്ദ്ര. അധികൃതര്‍ വ്യക്തമാക്കി.
വാക്‌സിന്‍ കുത്തി വയ്പ്പ് തുടങ്ങിയ ശേഷം രാജസ്ഥാനില്‍ ഇതുവരെയായി 44 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ചന്ദ്രയുടെ മരണം. എന്നാല്‍ ഇതി വാക്‌സിന്‍ കുത്തി വച്ചതിന്റെ ഫലമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.