ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വാതില്പടിയില് ഇരുന്ന് ഉറങ്ങി വീണ് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം താനൂര്‍ മീനടത്തൂരില് വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് വീണ് മരിച്ചത്.
വാതില്പടിയില് ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കേളജിലേക്ക് മാറ്റും.