കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസില്‍ കയറി ശുചിമുറി പൂട്ടി യാത്രക്കാരന്‍. പൊലീസും അധികൃതരും ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാതില്‍ തുറന്നില്ല. കാസര്‍കോട് നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. ടിക്കറ്റ് എടുത്തിട്ടില്ല എന്നാണ് കരുതുന്നത്.
ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരനോട് നിരവധി തവണ ഇറങ്ങാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ല. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയശേഷം സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാനാണ് തീരുമാനം.