X
    Categories: gulfNews

പഴയകാല പ്രവാസികളുടെ കേന്ദ്രമായ ഷക്കീല സ്റ്റോര്‍ ഉടമ നാട്ടില്‍ നിര്യാതനായി

അബുദാബി: അബുദാബിയിലെ പഴയകാല പ്രവാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഷക്കീല സ്റ്റോര്‍ ഉടമ നാട്ടില്‍ നിര്യാതനായി. തളിക്കുളം പോക്കാക്കില്ലത്ത് അബ്ദുല്‍റഹ് മാനാണ് നാട്ടില്‍ നിര്യതനായത്. 87 വയസ്സ് പ്രായമായിരുന്നു. ശൈഖ് ഹംദാന്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഷക്കീല സ്റ്റോര്‍ എഴു പതുകളില്‍ പ്രവാസി മലയാളികളുടെ, വിശിഷ്യാ തൃശൂര്‍ ജില്ലയിലെ നാട്ടിക, തളിക്കുളം പ്രദേശത്തുകാരു ടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു.

1960കളില്‍ അബുദാബിയിലെത്തിയ അബ്ദുല്‍റഹ്‌മാന്‍ വാണിജ്യമേഖലയിലേക്ക് പ്രവേശിക്കുക യും തുടര്‍ന്ന് മലയാള പത്ര-മാസികകളുടെ അബുദാബിയിലെ ഏജന്‍സിയായി മാറുകയും ചെയ്തു. മല യാള പത്രങ്ങള്‍ വായിക്കുവാനും വാങ്ങിക്കുവാനും പ്രവാസികള്‍ ആശ്രയിച്ചിരുന്നതും എത്തിയിരുന്നതും ഷക്കീല സ്റ്റോറിലായിരുന്നു. അക്കാലത്ത് ഷക്കീല സ്റ്റോര്‍ അബുദാബിയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാ യിരുന്നു.

ആദ്യകാലങ്ങളില്‍ ഇവിടെ വന്നെത്തിയ മലയാളികളുടെ മേല്‍വിലാസവും കൂടിയായിരുന്നു ഷക്കീ ല സ്റ്റോര്‍. നൂറുകണക്കിന് മലയാളികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗമായിരുന്ന കത്തിടപാടുകള്‍ക്കായി ഷക്കീല സ്റ്റോറിന്റെ പോസ്റ്റ് ബോക്‌സ് നമ്പറാണ് ഉപയോഗപ്പെടുത്തിയിരുന്നത്. നഫീസയാണ് ഭാര്യ. പരേതനായ ഷൗക്കത്തലി, ഷക്കീല, ഷാജിത, ഷാജര്‍ എന്നിവര്‍ മക്കളും ഷീജ, അഡ്വ.സലാഹുദ്ദീന്‍, നാസര്‍, നിഷ എന്നിവര്‍ മരുമക്കളുമാണ്.

webdesk13: