പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ഥ സ്റ്റാര്‍ വി. ഡി. സതീശനെന്ന് യക്കോബായ സഭാ ബിഷപ്പ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ടെന്നും യക്കോബായ സഭാ ബിഷപ്പ്. എന്നാല്‍ പുതുപ്പള്ളിയിലെ യു.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ത്ഥ ശില്പി സതീശന്‍ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നുവെന്നും സതീശന്‍. തൃക്കാക്കരയിലും നമ്മള്‍ ഇത് കണ്ടതാണ്.
‘ താന്‍ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാല്‍ ഭൂരിപക്ഷം ഉയര്‍ന്നാല്‍ അത് ടീം വര്‍ക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാന്‍ കഴിയുന്നവരെയാണ് നമ്മള്‍ നേതാക്കള്‍ എന്ന് വിളിക്കേണ്ടത് സതീശന്‍ ഇരുത്തം വന്ന നേതാവാണ്… കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങള്‍ അയക്കാനും മറന്നില്ല യക്കോബായ സഭാ ബിഷപ്പ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.