പ്രിയാ വര്‍ഗീസ് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രഗേഷിന്റെ ഭാര്യയായ പ്രിയവര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാല പ്രഫസര്‍ നിയമനത്തിന് വേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി വിധി ഡിവിഷണല്‍ ബെഞ്ച് റദ്ദാക്കി.

നേരെത്തേ സിംഗള്‍ ബെഞ്ച് അധ്യാപനത്തിന് വേണ്ട പരിചയം ഇല്ലെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ അവര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന് ആരോപിച്ച് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

webdesk11:
whatsapp
line