തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് നിയമസഭ ചേരുമ്പോള്‍ നിലപാട് ശക്തമാക്കി പ്രതിപക്ഷം. സുപ്രധാനവിഷയങ്ങളില്‍ റൂള്‍ 50 അനുസരിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് നിഷേധിക്കുന്നതിന് എതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകാനാണ് സാധ്യത.
എം.എല്‍.എമാര്‍ക്കെതിരായ കയ്യേറ്റത്തില്‍ നടപടി വൈകുന്നതില്‍ പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തതും പ്രതിപക്ഷം വീണ്ടും സഭയില്‍ ഉന്നയിക്കും. എല്ലാ വിഷയത്തിലും അടിയന്തരപ്രമേയ നോട്ടീസ് പറ്റില്ലെന്നാണ് ഭരണപക്ഷ തീരുമാനം. വിട്ടുവീഴ്ച ഉണ്ടായില്ലെങ്കില്‍ സഭ ഈയാഴ്ചയും സുഗമമായി നടക്കില്ല.