വറ്റിയ കുളത്തിലിറങ്ങിയ വയോധികന് തീകൊളുത്തി മരിച്ചു.കണ്ടംകുളങ്ങര ശ്രീധരന് നായര്‍ (83) ആണ് മരിച്ചത്. കക്കാട്ടിരി കാശാമുക്കില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
വീടിനോട് ചേര്‍ന്ന പാടത്തെ വറ്റിയ കുളത്തില്‍ ഇറങ്ങി ഇദ്ദേഹം സ്വയം കുളത്തി മരിക്കുകയായിരുന്നു. കുളത്തില്‍ തീയും പുകയും കണ്ട് നാട്ടുകാര്‍ എത്തി തീ അണച്ചെങ്കിലും രക്ഷിക്കാനായില്ല.ത്യത്താല പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.