X
    Categories: indiaNews

രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,400 കവിഞ്ഞു

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു.നിലവില്‍ രാജ്യത്ത് ഉടനീളം 1431 രോഗികളുണ്ട്.അതെ സമയം കഴിഞ്ഞ 24 മണീക്കുറിനിടെ 22,775 പുതിയ കോവിഡ് കേസുകളും 406 മരണങ്ങളും സ്ഥീകരിച്ചു.275 ദിവസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കോസാണിത്.

അതെസമയം രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആദ്യ സാമൂഹിക വ്യാപനം ഡല്‍ഹിയില്‍ സംഭവിച്ചെന്ന സ്ഥിരീകരണവുമായി ഡല്‍ഹി സര്‍ക്കാര്‍. ഡിസംബര്‍ 12 മുതല്‍ സ്ഥിരീകരിക്കപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ 50 ശതമാനം ഒമിക്രോണ്‍ ആണെന്നാണ് സര്‍ക്കാര്‍ വാദം.

വിദേശ യാത്രാ ഹിസ്റ്ററിയോ വിദേശത്തുനിന്ന് എത്തിയവരുമായി സമ്പര്‍ക്കമോ ഇല്ലാത്തവരിലും വ്യാപകമായി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത് സാമൂഹിക വ്യാപനം നടന്നതിന് തെളിവാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ മുഴുവന്‍ കോവിഡ് പോസിറ്റീവ് കേസുകളിലും ജനതിക ശ്രേണീകരണത്തിന് സാമ്പിളുകള്‍ അയക്കാന്‍ തീരുമാനിച്ചതായും ഡല്‍ഹി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

വ്യാഴാഴ്ച മാത്രം 1313 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏഴു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവില്‍ വിദേശ യാത്ര കഴിഞ്ഞ് എത്തിയവര്‍, വിദേശ യാത്രികരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ എന്നിവരില്‍ കോവിഡ് പോസിറ്റീവ് ആകുന്ന കേസുകളില്‍ മാത്രമാണ് ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയക്കുന്നത്.

വരും ദിവസങ്ങളില്‍ മുഴുവന്‍ കേസുകളിലും ഇത്തരം പരിശോധന നടത്തുന്നതോടെ ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. മുംബൈയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 3671 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു മുമ്പത്തെ അപേക്ഷിച്ച് 46 ശതമാനത്തിന്റെ വര്‍ധനയാണ് പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായത്.

194 ഒമിക്രോണ്‍ കേസുകളും പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗുര്‍ഗോണ്‍, ബെംഗളൂരു, കൊല്‍ക്കത്ത നഗരങ്ങളിലും പുതിയ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

 

 

 

 

 

 

 

 

Test User: