X

തെരഞ്ഞെടുപ്പുകൾ കാരണം നവംബർ 16 ലെ മുസ് ലിം ലീഗ് ഡൽഹി ദേശീയ പ്രതിനിധിസമ്മേളനം നീട്ടിവെച്ചു

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത് കാരണം നവംബർ 16 ന് ഡൽഹിയിൽ നടത്താനിരുന്ന മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സമ്മേളനം മാറ്റിവെച്ചു .ഇന്ന് മലപ്പുറത്ത് ചേർന്ന പാർട്ടി ദേശീയ കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത് .

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് രാഹുൽഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കേണ്ടതുള്ളതുകൊണ്ടാണ് സമ്മേളനം മാറ്റിവെച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെ എം ഖാദർ മൊയ്തീൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഫലസ്തീൻ പ്രശ്നത്തിൽ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടതെന്നു പാർട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

ലോക്സഭ തെരഞ്ഞെടുപ്പ ഒരുക്കങ്ങൾ വിവിധ മണ്ഡലങ്ങളിൽ പൂർത്തിയതാക്കിയതായി നേതാക്കൾ അറിയിച്ചു .കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും പാർലമെൻറ് കൺവെൻഷനുകൾ ചേർന്നു. ദേശീയതലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി ഖാദർ മൊയ്തീൻ പറഞ്ഞു. ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ, എംപിമാരായ പി അബ്ദുൽ വഹാബ്, എം പി അബ്ദുസമദ് സമദാനി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

webdesk13: