X

മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ് മോർട്ടം ഉടൻ ആരംഭിക്കണം. യൂത്ത് ലീഗ് നിവേദനം നൽകി

കോഴിക്കോട്: ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാത്ത കോഴിക്കോട് മെഡിക്കൽ കോളേജ് അതോറിറ്റിയുടെ നടപടിയിൽ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉടനെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിവേദനം നൽകി.

മൃതദേഹങ്ങളും ആദരിക്കപ്പെടേണ്ടതാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്.
പൂർണ്ണമായ ആദരവ് മൃതദേഹങ്ങൾക്കും നൽകുന്നതിനുവേണ്ടി സമയക്രമത്തിൽ പോസ്റ്റുമോർട്ടം പൂർത്തീകരിക്കാൻ രാത്രി പകൽ വ്യത്യാസമില്ലാതെ സ്റ്റാഫുകളെ ഉറപ്പുവരുത്തുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യണം.

അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ, ട്രഷറർ കെ എം എ റഷീദ്, സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ, ഷൗക്കത്ത് വിരുപ്പിൽ എന്നിവർ സംബന്ധിച്ചു.

webdesk14: