സാധാരണക്കാരന്റെ നടുവൊടിച്ചു കൊണ്ട് ഇന്ധനവില ദിവസേന കുതിക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ തമിഴ്‌നാട്ടിലാണ് ഒരു വേറിട്ട പ്രതിഷേധം നടന്നത്.
തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങില്‍ എത്തിയ സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് ഒരു ലിറ്റര്‍ പെട്രോളും ഡീസലും സമ്മാനമായി നല്‍കുകയായിരുന്നു. ഗ്രേസ് കുമാറിനും ഭാര്യ കീര്‍ത്തനക്കുമാണ് വേറിട്ട രീതിയിലുള്ള ഒരു സമ്മാനം സുഹൃത്തുക്കള്‍ നല്‍കിയത്.
സമ്മാനം കണ്ട് ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും പിന്നീട് സന്തോഷത്തോടെ ഇരുവരും സമ്മാനം സ്വീകരിച്ചു.
തമിഴ്‌നാട്ടില്‍ 15 ദിവസത്തിനുള്ളില്‍ 9 രൂപയിലധികമാണ് ഡീസല്‍ പെട്രോള്‍ എന്നിവയ്ക്ക് കൂടിയത്.