ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബിഎ 4 കണ്ടെത്തി. രാജ്യത്ത് രണ്ടാമതാണ് ഈ രോഗബാധ സ്ഥിരീകരിക്കുന്നത്. ചെങ്കല്‍പേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ചെങ്കല്‍പേട്ട് ജില്ലയിലെ നാവാലൂര്‍ സ്വദേശിയാണ് രോഗബാധ സ്ഥിരീകരിച്ചയാള്‍.
ഇതിന് മുന്‍പ് ഹൈദരാബാദിലായിരുന്നു ആദ്യത്തെ ഒമിക്രോണ്‍ ബിഎ 4 ബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. 12 ദിവസം കഴിഞ്ഞിട്ടും ഹൈദരാബാദില്‍ മറ്റാര്‍ക്കും ഈ രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല.