മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതൊണ് വിവരം. 835 ചാക്ക് അരികളാണ് അന്ന് എത്തിച്ചത്. 2018 മുതലുള്ള അരിയാണ് ക്യാമ്പില്‍ എത്തിച്ചിട്ടുള്ളത്. അതേസമയം നൂറു കണക്കിന് ചാക്കുകളിലാണ് തീയതി പോലും കാണിക്കാത്തത്. 2018ല്‍ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടാതെ പയര്‍, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കേടുവന്നതാണ്.
പുഴുക്കളരിച്ചതില്‍ 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി. പരിശോധനയില്‍ അരിയില്‍ പ്രാണികളെ കണ്ടെത്തി.