ഖാര്‍ഗോണ്‍: ഭരണകൂട ബുള്‍ഡോസര്‍ ഭീകരതയുടെ തേര്‍വാഴ്ച്ചക്കു സാക്ഷിയായ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. മുസ്്‌ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ കെ.എം ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസമദ് സമദാനി തുടങ്ങിയവരുടെ നിര്‍ദേശ പ്രകാരം യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബുവിന്റെ നേതൃത്വത്തിലാണ് സംഘം ഖാര്‍ഗോണിലെത്തിയത്.
രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞു എന്നതിന്റെ പേരില്‍ ജില്ലാ ഭരണകൂടം കച്ചവട സ്ഥാപനം ഇടിച്ച് നിരത്തിയ വസിം ഷെയ്ഖിന്റെ വസതിയിലാണ് സംഘം ആദ്യമെത്തിയത്. ഇരു കൈകളുമില്ലാത്ത വസിം ഷെയ്ഖിന്റെ സ്ഥാപനം കല്ലേറിന്റെ പേരില്‍ തകര്‍ത്തെറിഞ്ഞത് വാര്‍ത്തയായിരുന്നു. 2005 ല്‍ വൈദ്യുതി ആഘാതമേറ്റതിനെ തുടര്‍ന്ന് ഇരു കൈകളും മുട്ടിനെ താഴെ മുറിച്ച് മാറ്റപ്പെട്ട ആളാണ് ഇദ്ദേഹം. ബുള്‍ഡോസര്‍ രാജിന്റെ പേരില്‍ മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ടയുടെ വാചാലമായ ഉദാഹരണമാണ് ഈ ചെറുപ്പക്കാരന്‍. ഉമ്മ ഖമറുന്നിസയും ഭാര്യ അര്‍ജും ഷെയവും മക്കളായ അലീന ഷെയ്ഖും ഹലിം ഷെയ്ഖും അടങ്ങുന്ന കുടുംബത്തിന്റെ എക അത്താണിയായ വസീമിന്റെ ആകെയുള്ള വരുമാന മാര്‍ഗമാണ് അന്നത്തെ ദിവസം തകര്‍ത്തെറിഞ്ഞത്. കഴിഞ്ഞ 10, 11 തിയതികളിലാണ് രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഖാര്‍ ഗോണ്‍ ജില്ലാ ഭരണകൂടം 34 ലധികം വീടും കച്ചവട സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. രാമനവമി ഘോഷയാത്രയിലേക്ക് കല്ലെറിഞ്ഞവരുടെ വീടുകള്‍ വെറും കല്ലുകളാക്കി മാറ്റും എന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ബുള്‍ഡോസര്‍ ആക്രമണം.
കനത്ത പൊലീസ് കാവലിലാണ് പ്രദേശം. രാവിലെ 10 മുതല്‍ 5 വരെ മാത്രമാണ് കര്‍ഫ്യൂ ഇളവുള്ളത്. 174 ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. 104 പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം എന്ന പേരില്‍ ഇരകളെ തന്നെ പീഡിപ്പിക്കുന്ന പോലീസ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
സംസ്ഥാന മുസ്്‌ലിം ലീഗ് ജന. സെക്രട്ടറി അഡ്വ. ജാഹിറുദ്ദീന്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ നദ്‌വി എന്നിവരും സംഘത്തില്‍ അംഗമായിരുന്നു. ഖാര്‍ഗോണിലെ സാമൂഹ്യ പ്രവര്‍ത്തകരായ തുഫൈല്‍ മുഹമ്മദ്, അബ്ദുള്‍ റഷീദ്, മസ്ഹര്‍ സിദ്ദീഖി എന്നിവരും അനുഗമിച്ചു.