X

പത്തനംതിട്ടയിലെ പീഡനക്കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

പത്തനംതിട്ടയിലെ പീഡനക്കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. 2019ല്‍ വിവാഹ വാഗ്ദാനം നല്‍കി കാമുകനായിരുന്നു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറിയതായാണ് വിവരം.

പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് നിലവില്‍ പതിനെട്ട് വയസുണ്ട്. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. 64 പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ രാജീവ് പറഞ്ഞിരുന്നു.

webdesk18: