X

അണമുറിയാതെ യുവജന പ്രവാഹം തീര്‍ത്ത് മുസ്ലിം യൂത്ത് ലീഗ് മഹാറാലി

കോഴിക്കോട്: പല വഴികളിലൂടെ അവര്‍ ഒഴുകിയെത്തി. അണമുറിയാത്ത യുവജന പ്രവാഹം. യുവലക്ഷങ്ങള്‍ അണിനിരന്ന മുസ്ലിം യൂത്ത് ലീഗ് മഹാറാലി കോഴിക്കോട് നഗരത്തില്‍ പ്രക്ഷോഭത്തിന്റെ കടലല തീര്‍ത്തു. വൈകുന്നേരം മൂന്ന് മണിയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ കോഴിക്കോട്ടെത്തി. വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ നാടെങ്ങും അലയടിച്ച പ്രക്ഷോഭ പരിപാടികളുടെ സമാപന മഹാറാലി ചരിത്രം കുറിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍നയങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

പ്രകടനം നൈകീട്ട് 4 മണിക്ക് സരോവരം പാര്‍ക്കിന് സമീപം നിന്ന് ആരംഭിച്ച് കെ.പി ചന്ദ്രന്‍ അശോകപുരം റോഡ് വഴി ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ നിന്നും ബാങ്ക് റോഡിലേക്ക് പ്രവേശിച്ച് ഫാത്തിമ ഹോസ്പിറ്റല്‍ പഴയ അശോക ഹോസ്പിറ്റലിന് മുന്നിലൂടെ സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി കടപ്പുറത്തു സമാപിച്ചു. പതിനായിരങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെയും നേതൃത്വത്തില്‍ ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അ്ഷ്‌റഫലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, നസീര്‍ നല്ലൂര്‍, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, ഇ.എ.എം അമീന്‍, അഡ്വ. വി.പി നാസര്‍, അമീന്‍ ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്‍, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, പി. ബിജു, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, എ. സദക്കത്തുള്ള, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ഷെരീഫ് സാഗര്‍, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, സി.കെ നജാഫ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികള്‍ പ്രവര്‍ത്തകര്‍ അണിനിരന്നു.

കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തെലുങ്കാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്ത്രി ദന്‍സാരി അനസൂയ സീതക്ക മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അതിഥിയായി. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി.എ മജീദ്, മുസ്ലിം ലീഗ് നിയമസഭ ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍ റാലിയെ അഭിവാദ്യം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും, ട്രഷറര്‍ പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, യൂത്ത്‌ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്മാരായ ഷിബു മീരാന്‍, പി.പി അന്‍വര്‍ സാദത്ത്, സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, എം.എസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ പ്രസംഹിച്ചു.

webdesk14: